വെണ്മേഘങ്ങള്ക്കുമേല് തെന്നിപ്പറന്നു ഞാനൊരു സുന്ദരമാം കിനാവിന് ചിറകിലേറി..ആ ചിറകൊച്ച കേട്ടു ഞാനുണര്ന്നപ്പോഴാ കിനാവും മാഞ്ഞുപോയീ..
മിഴിയിണകള്‍ പറയാതെ പോയതും
വാചാലമായൊരെന്‍ മനസ്സിന്
സ്പന്ദനമറിയാതെ പോയതും
ഇടറിയ കാലൊച്ചതന്‍ നൊമ്പരം
പേമാരിയിലലിഞ്ഞതും ഇന്നലെ-
യെന്നപോല്‍ മനസ്സില്‍ നിറഞ്ഞു
കരിയിലതന് ചിലമ്പൊച്ച വീണ്ടു-
മെന്‍ കാതില്‍ നിറയുന്നു.
myheartbeats4ublog
May 16, 2016 at 10:50amdreams…beautifully written..
Akhila
May 16, 2016 at 11:12am🙂