ഒരു നിഴലിന്‍റെ ആത്മഗതം

നീയെന്തിനു എന്നില്‍ നിന്നകലുന്നു?

ഒരു നൂറാവര്‍ത്തി ഇതേ ചോദ്യം ഞാന്‍ നിന്നോട് ചോദിച്ചു കഴിഞ്ഞതാണ്.എന്‍റെ നിറം ഇരുണ്ടതായതുകൊണ്ടാണോ നീയെന്നെ വക വെക്കാത്തത്.അതോ ഇടക്കിടെ ഞാന്‍ രൂപം മാറുന്നതുകൊണ്ടാണോ?

പക്ഷേ നീയെന്തേ മനസ്സിലാക്കാത്തത്, ഞാന്‍ ഇല്ലായിരുന്നെങ്കില്‍ നീയെന്നേ ഇരുട്ടിലലിഞ്ഞു ചേര്‍ന്നേനെ എന്ന്.അതായത് ഞാന്‍ ഇല്ലായിരുന്നെങ്കില്‍ നീയും ആരുടെ കൂടെയുമുണ്ടാകില്ല. ഞാനുള്ളപ്പോള്‍ നിന്‍റെയൊപ്പം എന്നും വെട്ടവുമുണ്ടാകും.

വെളിച്ചത്തെ സ്നേഹിച്ച നിനക്കെങ്ങനെ എന്നെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിഞ്ഞു? എന്നെ ഇല്ലാതാക്കാന്‍ വേണ്ടി കരിന്തീ പോലെ ഇരുന്ന് കത്തുന്ന ആ കൊച്ചു തിരിനാളവും നീ അണച്ചു കളയുമോ?

ഇല്ല, നിനക്കതിനു കഴിയില്ല, കാരണം എന്നോടുള്ള അവഗണനയേക്കാള്‍ പതിന്മടങ്ങ് ശക്തമായിരുന്നു എന്നെ നിലനിര്‍ത്തുന്ന വെളിച്ചത്തിന്‍റെ തിളക്കം. ആ തിളക്കം ആളിക്കത്തുമ്പോള്‍ ഞാന്‍ നിന്നോടടുത്തു വരുന്നത് നീയറിയുന്നില്ല.മരണം വരെ ഞാന്‍ നിന്നോട് കൂടെ തന്നെയുണ്ടാകും, ഞാനല്ലാതെ മറ്റാരുമുണ്ടാകില്ലതാനും ..

About

The author is a Quality Analyst by experience. Part Quantitative data analyst, part consultant for quality and information security practices, part software tester, she is a writer by passion and blogs at https://wordsandnotion.com and https://qualitynotion.com/.

One thought on “ഒരു നിഴലിന്‍റെ ആത്മഗതം

 1. kris

  October 3, 2015 at 6:49am

  Brilliant, വായിച്ചു, പിന്നെയും വായിച്ചു …പക്ഷെ സംഗതി എന്താണെന്നു മാത്രം പിടികിട്ടിയില്ല ( title ഞാൻ ശ്രദ്ധിച്ചിരുന്നില്ല ) നിഴൽ ആണെന്ന് മൂന്നാമത്തെ തവണ വായിച്ചപ്പഴാണ് മനസ്സിലായത്‌(eureka, the moment of truth) വെളിച്ചമുള്ളപ്പോൾ മാത്രം കൂട്ടുകൂടാൻ വരുകയും ഇരുട്ടിൽ നമ്മളെ തനിച്ചാക്കുകയും ചെയ്യുന്ന ചങ്ങാതിയാണ് നിഴൽ . Not a sincere friend….. I think.

  Permalink  ⋅ Reply
  • Ambu R Nair

   October 21, 2016 at 10:40am

   എഴുത്തുകാരുടെ ഭാഗ്യമാണ് നല്ല Critic, എന്നാൽ ഈ കൂട്ടരും നിഴലു പോലെയാണ്. നല്ല എഴുത്തിന് കൂട്ടുകുടും മോശം എഴുത്തിന് പിരിഞ്ഞു പോകും. …

   Permalink  ⋅ Reply
 2. Author

  wordsandnotion

  October 7, 2015 at 7:49am

  Thank you

  Permalink  ⋅ Reply
 3. myheartbeats4ublog

  May 13, 2016 at 2:31pm

  sixth article of urs that I am reading, and the most touching one, so far… beautifully written

  Permalink  ⋅ Reply
  • Author

   Akhila

   May 13, 2016 at 4:25pm

   it would have been really a loss if i didn’t meet you.. so thank you…

   Permalink  ⋅ Reply
 4. Josh

  October 21, 2016 at 9:16am

  Happy Morning! 🙂 Oru pakshe maranthinu sheshavum nintte prettekamayi ivide alanju nadakum…. alinju cheranavathe!! 😀

  Permalink  ⋅ Reply
 5. Ambu R Nair

  October 21, 2016 at 10:41am

  നിഴലിന്റെ ആത്മഗതം വായിച്ചു, നന്നായിറ്റുണ്ട്.

  Permalink  ⋅ Reply
 6. Jaya

  October 29, 2016 at 11:12am

  Well written…love your posts…

  Permalink  ⋅ Reply
  • Author

   Akhila

   October 29, 2016 at 12:22pm

   thanks jaya, where are you from kerala..?

   Permalink  ⋅ Reply
   • Jaya

    October 29, 2016 at 12:41pm

    I am from Cochin, well its Kochi now but we still love the old name..:D Where are you from?

    Permalink  ⋅ Reply

Leave a Reply