നിദ്ര തന്‍ നീരാഴി..

നിന്‍റെ പ്രലോഭനത്തില്‍ കീഴ്പ്പെടാത്തവരാരുണ്ട്? അത്ര മേല്‍ കരുത്തുറ്റ നിന്‍റെ നീരാഴി കൈകളില്‍ ചേര്‍ന്നമരാന്‍ കൊതിക്കാത്തവരാരുണ്ട്? കണ്‍പോളകളില്‍ നിന്‍റെ ചുണ്ടുകള്‍ വന്നുരസുമ്പോള്‍ സര്‍വ്വം മറന്നു നിന്നുപോകുമാരും തന്നെ.

ആ നിമിഷങ്ങളില്‍ അനിര്‍വചനീയമായ ഒരു ആനന്ദസാഗരത്തിലേക്കു നീയെന്നെ നയിക്കുന്നു. ആ മായികലോകത്തു ഞാന്‍ നിന്‍റെ അടിമയാണു. അറിഞ്ഞു കൊണ്ട് ഞാന്‍ നിന്‍റെ മുമ്പില്‍ കീഴടങ്ങിയതോ, അതോ ഞാന്‍ പോലുമറിയാതെ നീയെന്നെ കീഴടക്കിയതോ?
എന്‍റെ അന്തരംഗത്തില്‍ ചേക്കേറി നീയെനിക്കു നൂറു നൂറു സുന്ദര സ്വപ്നങ്ങള്‍ കാണിച്ചു തന്നു.

രാത്രിയില്‍ ലോകം ഇരുട്ടിലായിരിക്കുമ്പോഴാണു നിന്‍റെ വരവ്. അടച്ചിട്ട കതകിലൂടെ നീയെങ്ങനെ അകത്തു കടക്കുന്നുവെന്ന് എത്ര അലോചിച്ചിട്ടും എനിക്കു പിടികിട്ടുന്നില്ല.

എന്നാല്‍ മറ്റുചിലപ്പോള്‍ നിന്നെ പ്രതീക്ഷിച്ചു ഞാന്‍ കതക് തുറന്നിട്ടിട്ടുപോലും നീ എന്നെ മറന്ന് മറ്റേതോ സ്വര്‍ഗ്ഗം തേടിപ്പോയി. നക്ഷ്ത്രങ്ങളെണ്ണി രാത്രി മുഴുവന്‍ നിനക്കായി ഞാനിരുന്നിട്ടും നീയെന്നെ തീര്‍ത്തും അവഗണിച്ചു.

പക്ഷേ എനിക്കു നിന്നോട് ഒരിക്കലും പിണങ്ങാന്‍ കഴിയില്ലല്ലോ…അതു നിനക്കും നാന്നയറിയാം..അതുകൊണ്ടാണല്ലോ, അടുത്ത പകല്‍ തന്നെ നീയെന്നെ തേടി വീണ്ടും വന്നത്.

പക്ഷേ നിന്‍റെ പ്രലോഭനത്തിനു വഴങ്ങാതെ സൂര്യനണയുവോളം ഞാന്‍ നിനക്കായ് കാത്തിരുന്നു. ക്ഷമയോടെ നീയും എനിക്കു കൂട്ടിരുന്നു. അങ്ങിനെ വീണ്ടും ആ രാവില്‍ നമ്മളൊന്നായി, ആനന്ദസാഗരത്തില്‍ സ്വപ്നങ്ങള്‍ നെയ്തു..

About

The author is a Quality Assurance professional by experience. Part Quantitative data analyst, part consultant for quality and information security practices, part software tester, she is a writer by passion and blogs at http://wordsandnotion.com and http://qualitynotion.com/.

One thought on “നിദ്ര തന്‍ നീരാഴി..

 1. Author
  • Author
    • Author

     Akhila

     January 6, 2017 at 3:49pm

     Exactly..josh nu pitikittiyillannu paranjathonda njan eduthu chodiche

     Permalink  ⋅ Reply
     • mataindah

      January 6, 2017 at 7:25pm

      truly speaking on the first go i thought you were talking about love, later i thought dreams ( at night ) then by the time i ended up reading i was so lost and clueless…
      But i was determined ( i love your way of thinking and the way you pen it )to know the mysterious character so i had read it once again..
      Jeevithathil aarum nidhra devi ye kurich va thorathey ezhuthi kanilla ..
      Your efforts must be appreciated CONGO..

     • Author

      Akhila

      January 6, 2017 at 7:59pm

      Thanks a lot..really appreciate as you read it again…Infact i just left it clueless as the title itself conveys it very much..

     • Author

      Akhila

      January 6, 2017 at 7:59pm

      In between may i know your name

 2. Josh

  January 6, 2017 at 2:29pm

  Onnum Manasilayilla.. katti sahityam!!

  Permalink  ⋅ Reply
  • Author

   Akhila

   January 6, 2017 at 2:37pm

   Just read the title…ini onnoode vayikkamo…

   Permalink  ⋅ Reply
   • Josh

    January 6, 2017 at 2:39pm

    Tonight, time edu vayich nokatte.. enitt parayatto 🙂

    Permalink  ⋅ Reply
 3. mataindah

  January 6, 2017 at 8:09pm

  Webaddress of this blog has my name angane aakum parijayam

  Permalink  ⋅ Reply
 4. Feet Of Life

  January 6, 2017 at 8:33pm

  എല്ലാവർക്കും പ്രണയമാണ് നിദ്രയോട്
  ജീവിതത്തിലുടനീളം കൂടെപ്പിറപ്പിനെപ്പോലെ ഉണ്ടാവേണ്ടതും..
  രണ്ടൂന്നു നാൾ നമ്മോട് പിണങ്ങിയാൽ സമനിലവരെ തെറ്റിപ്പോവുന്ന വിധത്തിലുള്ള നാം പോലും അറിയാത്ത നമ്മുടെ പ്രണയസഖി..

  അടിപൊളിയായിട്ടുണ്ട്!

  Permalink  ⋅ Reply
  • Author

   Akhila

   January 7, 2017 at 2:06pm

   thank you..i just liked your words “pranayasakhi”

   Permalink  ⋅ Reply
 5. Aneesh

  January 6, 2017 at 9:12pm

  Had I missed the title I would ve interpreted it wrongly!
  Nicely Done!

  Permalink  ⋅ Reply
  • Author

   Akhila

   January 7, 2017 at 2:06pm

   thanks Aneesh.. ya, clue is there in the title, and only in the title..

   Permalink  ⋅ Reply
 6. Shahulp@

  January 7, 2017 at 1:18pm

  ജീവിത പുസ്തകത്തിലെ ഒരു പഴയ താൾ മറിച്ചു തന്നതിന് നന്ദി…

  Permalink  ⋅ Reply
 7. Shahulp@

  January 7, 2017 at 1:19pm

  നിദ്രയായിട്ടെങ്കിലും ….

  Permalink  ⋅ Reply
 8. skd

  January 8, 2017 at 6:43am

  കൊള്ളാം അഖില… Super…

  നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൾ
  സ്വപ്നത്തിൻ കളിയോടം കിട്ടി
  കളിയോടം മെല്ലെ തുഴഞ്ഞു ഞാൻ മറ്റാരും
  കാണാത്ത കരയിൽ ചെന്നെത്തീ.. കാണാത്ത കരയിൽ ചെന്നെത്തി..

  Permalink  ⋅ Reply
  • Author

   Akhila

   January 8, 2017 at 4:06pm

   Thank you..Infact i was waiting for someone to state this….finally you did…it’s such a nice song, no

   Permalink  ⋅ Reply
 9. Josh

  January 9, 2017 at 9:58am

  Urakkam illayimayaanu ennte urakkam 😛

  Permalink  ⋅ Reply
 10. Author

Leave a Reply