Monthly Archives: August 2015

ഛായം തേച്ച കണ്ണുകള്‍

By | August 30, 2015

വിവര്‍ണ്ണമായ വിണ്ണിനു നിറം കല്പ്പിക്കുവാനോ ഛായം തേച്ച കണ്ണുകളിലൂടെ നോക്കുന്നത്? കാറ്റില്‍ ലയിച്ചൊരീണവും ഈണത്തിലലിഞ്ഞൊരാ തെന്നലും ഒന്നിച്ചൊഴുകീ ഭൂമിയെ കുളിര്‍പ്പിക്കാനെന്നപൊലെ

ഇനിയെന്ത് ?

By | August 13, 2015

വിഷയം അന്യം നില്ക്കുന്നു. അക്ഷരങ്ങളില്‍ പോലും വാക്കുകള്‍ കുരുങ്ങിക്കിടക്കുന്നു. കാറ്റില്‍ വട്ടം ചുറ്റി പറക്കുന്ന കരിയിലകള്‍ നിലം തൊടാനാവാതെ ഉഴറുന്നു. പുകഞ്ഞു കത്തിക്കൊണ്ടിരിക്കുന്ന ഉമിത്തീയില്‍ നിന്ന് ഒരു ചെറു തീനാളം പോലും പുറത്തേക്കു വന്നില്ല. നിറമില്ലാത്ത ചിത്രങ്ങളിലാരോ ചായം കോരിയൊഴിച്ച് അലങ്കോലമാക്കി. പകലിന്‍റെ കണ്ണുകളില്‍ കാഴ്ച്ച മങ്ങിത്തുടങ്ങി. വേനല്‍ ചൂടില്‍ ഉരുകുമ്പോള്‍ ചേമ്പിലയില്‍ ഊഞ്ഞാലാടുന്ന വെള്ളത്തുള്ളിയുടെ അടുത്തെത്താന്‍ കൊതിച്ചു. ഇനിയെന്ത്….? ബന്ധനങ്ങളിലൂടെ പരസ്പര ബന്ധമില്ലാതെ, നിശബ്ദമായ്, രാപ്പാടി പിന്നെയും പാടിക്കൊണ്ടിരുന്നു…

കനല്‍

By | August 10, 2015

ഒരേ സമയം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും പാടില്ലെന്നതു ഏതു വിധികര്‍ത്താവിന്‍റെ നിശ്ചയം.. വീണ്ടും വീണ്ടും നീയെന്നെ പുണര്‍ന്നപ്പോഴും കനലായെരിയുന്നൊരെന്‍ മനസ്സിനെ നീയറിഞ്ഞതേയില്ല എന്‍റെ വിരലുകള്‍നിന്നെ തഴുകിയുറക്കിയപ്പോഴും ഉറക്കം വറ്റിയൊരെന്‍ മിഴിയിണകളെ നീയറിഞ്ഞതേയില്ല

മരണം

By | August 10, 2015

ജനിച്ചാല്‍ എന്തിനു മരിക്കണം ? മരിക്കാനാണെങ്കില്‍ ജനിക്കാതിരുന്നൂടെ…? മണ്‍മറഞ്ഞുപോയ സ്നേഹമൊരു തീരാനെരിപ്പോടായ് മനസ്സിലെരിയുന്നു ബാല്യത്തിന്നോര്‍മ്മകളില്‍ അകം കരയുന്നു കാലമെന്തിനിത്ര തിരക്കി പോകുന്നു ?

സ്പന്ദനം

By | August 5, 2015

നിദ്രയുടെ വാതായനങ്ങളിലൂടെ ഇമ വെട്ടാതെ നക്ഷത്രങ്ങളെ നോക്കി നില്‍ക്കുമ്പോള്‍ കണ്‍ചിമ്മിക്കൊണ്ടതു നിസ്സംഗമാവുന്നുവോ ? ആ മിഴികളിന്‍ സ്പന്ദനമന്യ- മെന്നാകിലുമലയുന്നൊരെന്‍ മനതാരിന്‍ സ്പന്ദനമറിയാതെ പോകുമോ ശാരികേ നീയും

അനന്തസാഗരം

By | August 5, 2015

കിനാക്കളില്‍ സാഗരം ഉറങ്ങുന്ന നദിക്കറിയാം നാളെയുണരുമ്പോള്‍ തന്നെ കാത്തിരിക്കുന്ന അനന്തസാഗരത്തിലണയാമെന്ന്. ആ നിനവിന്‍ ഭാവമോ നിന്നലകളിന്‍ താളലയം അതോ ഇനിയൊരുനാളിലെന്നെ കരുവാക്കി ചിന്തിച്ചുവോ നീയും