ഇനിയെന്ത് ?

By | August 13, 2015

വിഷയം അന്യം നില്ക്കുന്നു. അക്ഷരങ്ങളില്‍ പോലും വാക്കുകള്‍ കുരുങ്ങിക്കിടക്കുന്നു. കാറ്റില്‍ വട്ടം ചുറ്റി പറക്കുന്ന കരിയിലകള്‍ നിലം തൊടാനാവാതെ ഉഴറുന്നു. പുകഞ്ഞു കത്തിക്കൊണ്ടിരിക്കുന്ന ഉമിത്തീയില്‍ നിന്ന് ഒരു ചെറു തീനാളം പോലും പുറത്തേക്കു വന്നില്ല. നിറമില്ലാത്ത ചിത്രങ്ങളിലാരോ ചായം കോരിയൊഴിച്ച് അലങ്കോലമാക്കി. പകലിന്‍റെ കണ്ണുകളില്‍ കാഴ്ച്ച മങ്ങിത്തുടങ്ങി. വേനല്‍ ചൂടില്‍ ഉരുകുമ്പോള്‍ ചേമ്പിലയില്‍ ഊഞ്ഞാലാടുന്ന വെള്ളത്തുള്ളിയുടെ അടുത്തെത്താന്‍ കൊതിച്ചു. ഇനിയെന്ത്….?

ബന്ധനങ്ങളിലൂടെ പരസ്പര ബന്ധമില്ലാതെ, നിശബ്ദമായ്, രാപ്പാടി പിന്നെയും പാടിക്കൊണ്ടിരുന്നു…

0 thoughts on “ഇനിയെന്ത് ?

Leave a Reply