മനസ്സ്

By | October 13, 2015

ഒരുപാടന്വേഷിച്ചു. എങ്ങും കണ്ടില്ല.പക്ഷേ എനിക്ക് കേള്‍ക്കാം ശബ്ദമില്ലാത്ത ഭാഷയില്‍ എപ്പോഴും സംസാരിക്കുന്നുണ്ട്. ആരോടാണത് സംസാരിക്കുന്നത്? എന്നോടാണോ? പക്ഷേ ഞാന്‍ പറഞ്ഞില്ലല്ലോ സംസാരിക്കാന്‍. വേണ്ട എന്നു പറഞ്ഞാല്‍ നിര്‍ത്തുമോ, അതുമില്ല. ആ ശബ്ദത്തിന്‍റെ ഉടമ തനിച്ചാണോ ? ഞാന്‍ കൂട്ടുകൂടാമെന്ന് ഉറക്കെപ്പറഞ്ഞിട്ടും മറുപടിയൊന്നുമില്ല. അഴിച്ചുവിട്ട കുതിരയെപ്പോലെ എങ്ങോട്ടോ ഓടിക്കൊണ്ടിരിക്കുന്നു. ചിലപ്പോള്‍ ഭൂമിക്കുള്ളിലെ ഏതോ അജ്ഞാത ഗര്‍ത്തങ്ങള്‍ക്കുള്ളില്‍ കയറി ഒളിച്ചിരിക്കുന്നു. മറ്റു ചിലപ്പോള്‍ സൌരയൂഥത്തിനുമപ്പുറം ഈ പ്രപഞ്ചതിന്‍റെ അതിര്‍ത്തി കാക്കാന്‍ പോകുന്നു.പിന്നെ, ചിലപ്പോള്‍ എന്നെ നോക്കിക്കൊണ്ടിരിക്കുന്നു. എന്നിട്ട് ‘ഞാന്‍ നിന്നോട് സംസാരിക്കുന്നു’എന്ന് എന്നോട് പറയുന്നു.നീ ആരാ? നിന്നെ കാണാന്‍ എന്തുകൊണ്ട് എനിക്ക് കഴിയുന്നില്ല? നിന്നെ അറിയാനും എനിക്ക് കഴിയുന്നില്ലല്ലോ…

0 thoughts on “മനസ്സ്

  1. Sreesobhin P D

    മനസ്സല്ലേ, എപ്പഴും നമ്മുടെ വരുതിയ്ക്കു നില്‍ക്കണമെന്നില്ലല്ലോ

    Reply

Do you have something to tell me on this post?

This site uses Akismet to reduce spam. Learn how your comment data is processed.