എന്‍റെ സ്വപ്നം

By | July 30, 2016

20141025_165454
വെണ്‍മേഘങ്ങള്‍ക്കുമേല്‍ തെന്നിപ്പറന്നു ഞാനൊരു സുന്ദരമാം കിനാവിന്‍ ചിറകിലേറി..ആ ചിറകൊച്ച കേട്ടു ഞാനുണര്‍ന്നപ്പോഴാ കിനാവും മാഞ്ഞുപോയീ..

മിഴിയിണകള്‍ പറയാതെ പോയതും
വാചാലമായൊരെന്‍ മനസ്സിന്‍
സ്പന്ദനമറിയാതെ പോയതും
ഇടറിയ കാലൊച്ചതന്‍ നൊമ്പരം
പേമാരിയിലലിഞ്ഞതും ഇന്നലെ-
യെന്നപോല്‍ മനസ്സില്‍ നിറഞ്ഞു
കരിയിലതന്‍ ചിലമ്പൊച്ച വീണ്ടു-
മെന്‍ കാതില്‍ നിറയുന്നു.

0 thoughts on “എന്‍റെ സ്വപ്നം

Do you have something to tell me on this post?

This site uses Akismet to reduce spam. Learn how your comment data is processed.