ഒരു നിഴലിന്‍റെ ആത്മഗതം

നീയെന്തിനു എന്നില്‍ നിന്നകലുന്നു?

ഒരു നൂറാവര്‍ത്തി ഇതേ ചോദ്യം ഞാന്‍ നിന്നോട് ചോദിച്ചു കഴിഞ്ഞതാണ്.എന്‍റെ നിറം ഇരുണ്ടതായതുകൊണ്ടാണോ നീയെന്നെ വക വെക്കാത്തത്.അതോ ഇടക്കിടെ ഞാന്‍ രൂപം മാറുന്നതുകൊണ്ടാണോ?

പക്ഷേ നീയെന്തേ മനസ്സിലാക്കാത്തത്, ഞാന്‍ ഇല്ലായിരുന്നെങ്കില്‍ നീയെന്നേ ഇരുട്ടിലലിഞ്ഞു ചേര്‍ന്നേനെ എന്ന്.അതായത് ഞാന്‍ ഇല്ലായിരുന്നെങ്കില്‍ നീയും ആരുടെ കൂടെയുമുണ്ടാകില്ല. ഞാനുള്ളപ്പോള്‍ നിന്‍റെയൊപ്പം എന്നും വെട്ടവുമുണ്ടാകും.

വെളിച്ചത്തെ സ്നേഹിച്ച നിനക്കെങ്ങനെ എന്നെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിഞ്ഞു? എന്നെ ഇല്ലാതാക്കാന്‍ വേണ്ടി കരിന്തീ പോലെ ഇരുന്ന് കത്തുന്ന ആ കൊച്ചു തിരിനാളവും നീ അണച്ചു കളയുമോ?

ഇല്ല, നിനക്കതിനു കഴിയില്ല, കാരണം എന്നോടുള്ള അവഗണനയേക്കാള്‍ പതിന്മടങ്ങ് ശക്തമായിരുന്നു എന്നെ നിലനിര്‍ത്തുന്ന വെളിച്ചത്തിന്‍റെ തിളക്കം. ആ തിളക്കം ആളിക്കത്തുമ്പോള്‍ ഞാന്‍ നിന്നോടടുത്തു വരുന്നത് നീയറിയുന്നില്ല.മരണം വരെ ഞാന്‍ നിന്നോട് കൂടെ തന്നെയുണ്ടാകും, ഞാനല്ലാതെ മറ്റാരുമുണ്ടാകില്ലതാനും ..

31 thoughts on “ഒരു നിഴലിന്‍റെ ആത്മഗതം

  1. Brilliant, വായിച്ചു, പിന്നെയും വായിച്ചു …പക്ഷെ സംഗതി എന്താണെന്നു മാത്രം പിടികിട്ടിയില്ല ( title ഞാൻ ശ്രദ്ധിച്ചിരുന്നില്ല ) നിഴൽ ആണെന്ന് മൂന്നാമത്തെ തവണ വായിച്ചപ്പഴാണ് മനസ്സിലായത്‌(eureka, the moment of truth) വെളിച്ചമുള്ളപ്പോൾ മാത്രം കൂട്ടുകൂടാൻ വരുകയും ഇരുട്ടിൽ നമ്മളെ തനിച്ചാക്കുകയും ചെയ്യുന്ന ചങ്ങാതിയാണ് നിഴൽ . Not a sincere friend….. I think.

    1. എഴുത്തുകാരുടെ ഭാഗ്യമാണ് നല്ല Critic, എന്നാൽ ഈ കൂട്ടരും നിഴലു പോലെയാണ്. നല്ല എഴുത്തിന് കൂട്ടുകുടും മോശം എഴുത്തിന് പിരിഞ്ഞു പോകും. …

  2. Happy Morning! 🙂 Oru pakshe maranthinu sheshavum nintte prettekamayi ivide alanju nadakum…. alinju cheranavathe!! 😀

    1. just reposted when i noticed it in my diary…
      hariyude kurachu comment koodi undayirunnu initially in this post..like i thought you were a girl, remember..

Do you have something to tell me on this post?

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: