ചതുരംഗം

By | December 30, 2016

നിന്‍റെ ഓരോ നീക്കങ്ങളും എനിക്കെതിരായിരുന്നു. എന്നെ തുരത്തിയോടിക്കാന്‍ നീയാവത് ശ്രമിച്ചുകൊണ്ടേയിരുന്നു. എന്‍റെ നിശബ്ദത കണ്ട് നീ തെറ്റിദ്ധരിച്ചു. എന്‍റെ മൌനം തോല്‍വിയായി നീ കരുതി.

നിന്‍റെ ഓരോ നീക്കത്തിനും വ്യക്തമായിത്തന്നെ ഞാന്‍ മറുപടി തന്നുകൊണ്ടിരുന്നപ്പോഴും നീയറിഞ്ഞില്ല, എന്‍റെ നയമെന്തെന്നു. നിന്‍റെ ശൈലി അറിയാന്‍ വെണ്ടി മാത്രമാണു ഞാന്‍ ഉപരോധത്തില്‍ മാത്രമായ് മുഴുകിയത്.

എന്നാല്, ഇപ്പൊള്‍ എനിക്കെല്ലാ കളങ്ങളുടേയും അര്‍ഥമറിയാം. യുദ്ധത്തിനിറങ്ങിയ ചതുരംഗപ്പടയുടെ നയങ്ങളെല്ലാമറിയാം. ഇനി ഞാനെന്‍റെ യുദ്ധം തുടങ്ങട്ടെ, നീ ഒരുങ്ങി ഇരുന്നു കൊള്ളുക. എന്‍റെ കാലാള്‍ പടയുടെ ചക്രവ്യൂഹം നിന്നെ വീഴ്ത്താറായിരിക്കുന്നു.

നിനക്കിനി രക്ഷയില്ല. എന്‍റെ ഈ വിജയം വിധിനിയതമാണ്.

0 thoughts on “ചതുരംഗം

    1. Akhila Post author

     Eyy….anginonnulla…Infact i was writing a quote, like, how to understand the style of opponent..and then came chess in between…. Athre ullu

     Reply
 1. elaine

  “നിന്‍റെ ഓരോ നീക്കങ്ങളും എനിക്കെതിരായിരുന്നു. എന്നെ തുരത്തിയോടിക്കാന്‍ നീയാവത് ശ്രമിച്ചുകൊണ്ടേയിരുന്നു. എന്‍റെ നിശബ്ദത കണ്ട് നീ തെറ്റിദ്ധരിച്ചു. എന്‍റെ മൌനം തോല്‍വിയായി നീ കരുതി”— I have done the exactly same thing. My silence was always mistaken to be my failure, but the brain was underdeveloped to recognize my moves 🙂 😉

  Reply
   1. elaine

    പിന്നല്ല … Feeling: “നെട്ടൂരാനോട് ആണോടാ കളി”

    Reply
 2. നാരായണി

  //എന്നാല്, ഇപ്പൊള്‍ എനിക്കെല്ലാ കളങ്ങളുടേയും അര്‍ഥമറിയാം// എനിക്കും ! 😉

  Reply
 3. Ambu R Nair

  അല്ലയോ അഖില, മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതാനുള്ള താങ്കളുടെ കഴിവ് ഞാൻ സമ്മതിച്ചിരിക്കുന്നു. ഈ കൃതി ഒരു യഥാർത്ഥ ചതുരംഗ കളി പോലെ ചിന്തിപ്പിക്കുന്നതും അതേ സമയം ഒരു സ്ത്രീയുടെ (ഇവിടെ കവയത്രി ആയതു കൊണ്ട് ) വീക്ഷണത്തിൽ പൊരുതാനുറച്ച ഒരു പോരാളിയുടെ വീര്യമുള്ള ആത്മബോധത്തിന്റെ പ്രകടനവുമായി എനിക്ക് തോന്നി. ഈ നല്ല തോന്നലുകൾ തന്ന വരികൾക്ക് നന്ദി…

  Reply
  1. Akhila Post author

   poraliyude veeryam .. njan athrakkonnum karutheella… ;)…just oru flow l angu ezhuthi…thanks a lot for your inspiring words

   Reply
  2. Janine

   Witam! Chciałabym podziękować za tego wspaniałego bloga Urządzam właśnie pokoik dla mojej córeczki i wszystko co tutaj znalazłam jest dla mnie niesamowitą inr!asicją!p! Swoją drogą mamy podobny gust :p pozdrawiam!

   Reply
 4. soulmateforme

  എതിരാളിയുടെ മൂർച്ചയുള്ള ഒറ്റ അമ്പ് കൊണ്ട്
  ചക്രവ്യൂഹത്തെ ഭേദിച്ച് നെഞ്ചിൽ തറക്കും.
  ചിലപ്പോൾ ഒരു വാക്ക് പോലും

  Reply

Do you have something to tell me on this post?

This site uses Akismet to reduce spam. Learn how your comment data is processed.