അമ്പിളിമാമന്‍റെ പ്രണയിനി.

By | January 13, 2017

പകലന്തിയോളം മിന്നലിന്‍ വെട്ടിത്തിളക്കം
കണ്ടുമരവിച്ചെന്നകവും പുറവും, തേടിയ-
ലഞ്ഞൊരു വെണ്‍പൌര്‍ണ്ണമിയെ, കൊടും
മാരിയിലലിച്ചിറങ്ങും കുളിരിലും ഇരുട്ടിന്‍
വാതയനങ്ങള്‍ മലര്‍ക്കെ തുറന്നു ഞാനേറെ
കൊതിച്ചു നിന്‍ തെളിമയിലലിഞ്ഞുചേരാന്‍.
നിന്‍ നിലാവില്‍ മുങ്ങിപ്പടരാന്‍ തുടിക്കുമാ
കുഞ്ഞിളം വല്ലിയെ കണ്ടിട്ടുമറിയാത്ത ഭാവേ
മുകിലിന്‍ കൂട്ടുപിടിച്ചു നീ മറയുവതെങ്ങോ?
ഈ കിളിവാതിലിനപ്പുറത്താ പൊയ്കയില്‍
നിന്‍ തലോടലേറ്റുണരാന്‍ വെമ്പുന്നൊരാമ്പല്‍
പൂമൊട്ടിനേയും നീയെളുപ്പം മറന്നുവെന്നോ?
പടരാനൊരു ചില്ല തേടുമാ ചെം വല്ലി പോല്‍
വിടരാന്‍ നില്ക്കുമാ മുകുളത്തിന്‍ നീരവമായ്
ഇനിയെത്ര കാലം നിനക്കായ് തപം ചെയ്യണം ?
മുകില്‍ മാല ദൂരെക്കളഞ്ഞൊരാ നിന്നഴകില്‍
കുതിര്‍ന്നിളം ചേതനയിനിയെന്നില്‍ നിറയും
നാളെയെ നോക്കി ഞാന്‍ മൂകമായ് പാടുന്നു…

0 thoughts on “അമ്പിളിമാമന്‍റെ പ്രണയിനി.

  1. Rajagopal

    Quite refreshing to see blog posts in malayalam, Kavitha nannayirukkunnu…irulinnte kankettulude thilangunna nayananagullude kaanthi vidarthunna akhilayde chitravum manoharam aayirukkunnu…Ella bhaavukkangalum nerunnu…

    Reply
  2. mataindah

    hey never it is one among the best poem, wot i meant is that i am used to simple malayalam all of a sudden after so long i am reading complicated malayalam.. appo naavu ulukki vayichitt athrey ullu.

    Reply

Do you have something to tell me on this post?

This site uses Akismet to reduce spam. Learn how your comment data is processed.