ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയൊപ്പുള്ള ആള്
“ദസ്തയേവ്സ്കിയുടെ ഭാര്യ അന്നയുടെ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചപ്പോള്‍ എന്റെ മനസ്സിനു ഒരുണര്‍വ്വ് അനുഭവപ്പെട്ടു. ഒരു വാഗ്ദാനം നിറവേറ്റാന്‍ എനിക്കന്ന് ഒരു നോവല്‍ എഴുതേണ്ടതുണ്ടായിരുന്നു.അതിന്റെയൊക്കെ പിരിമുറുക്കവുമായി നടക്കുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് ഒരു വെളിപാടു പോലെ എനിക്കു തോന്നി, ദസ്തയേവ്സ്കിയുടെ ജീവിതം വെച്ച് ഒരു നോവല്‍ എഴുതിയാലോ ?” അങ്ങിനെ ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന നോവല്‍ ജനിച്ചു, പെരുമ്പടവം ശ്രീധരന് എന്ന മഹനായ നോവലിസ്റ്റിന്റെ പേനത്തുമ്പിലൂടെ. 1996 ലെ വയലാര്‍ അവാര്‍ഡ് കിട്ടിയ ആ നോവല്‍ ഒന്നു വയിക്കണമെന്നു കുറെ നാളത്തെ… Read More »