Tag Archives: Poem

Letting go

By | December 10, 2018

Part of the mind hums like a bouncing busy bee Without letting in silence to break the emotive heart Which is afraid to sit with the unsettling thoughts While repressed emotions eat her from top to heal. It was a bloodcurdling night which changed The breathes of many in a flash of time The ticks… Read More »

അമ്പിളിമാമന്‍റെ പ്രണയിനി.

By | January 13, 2017

പകലന്തിയോളം മിന്നലിന്‍ വെട്ടിത്തിളക്കം കണ്ടുമരവിച്ചെന്നകവും പുറവും, തേടിയ- ലഞ്ഞൊരു വെണ്‍പൌര്‍ണ്ണമിയെ, കൊടും മാരിയിലലിച്ചിറങ്ങും കുളിരിലും ഇരുട്ടിന്‍ വാതയനങ്ങള്‍ മലര്‍ക്കെ തുറന്നു ഞാനേറെ കൊതിച്ചു നിന്‍ തെളിമയിലലിഞ്ഞുചേരാന്‍. നിന്‍ നിലാവില്‍ മുങ്ങിപ്പടരാന്‍ തുടിക്കുമാ കുഞ്ഞിളം വല്ലിയെ കണ്ടിട്ടുമറിയാത്ത ഭാവേ മുകിലിന്‍ കൂട്ടുപിടിച്ചു നീ മറയുവതെങ്ങോ? ഈ കിളിവാതിലിനപ്പുറത്താ പൊയ്കയില്‍ നിന്‍ തലോടലേറ്റുണരാന്‍ വെമ്പുന്നൊരാമ്പല്‍ പൂമൊട്ടിനേയും നീയെളുപ്പം മറന്നുവെന്നോ? പടരാനൊരു ചില്ല തേടുമാ ചെം വല്ലി പോല്‍ വിടരാന്‍ നില്ക്കുമാ മുകുളത്തിന്‍ നീരവമായ് ഇനിയെത്ര കാലം നിനക്കായ് തപം ചെയ്യണം… Read More »

മഞ്ഞുതുള്ളി

By | December 9, 2016

തണുപ്പിന്‍ മൂടുപടമകറ്റി, മെല്ലെ യെണീറ്റു ഞാന്‍, നിന്നെയലട്ടാതെ. അന്നേരമാമിഴിയിണകളനങ്ങിയോ എനിക്കായെന്തോ മന്ത്രിച്ചുവോ? നിന്‍ ചുണ്ടിലെ ഹിമകണമാവാന്‍ വെമ്പിയെന്‍ മനസ്സിനെയടക്കി വീണ്ടു മുണര്‍ന്നു ഞാന്‍, ഇത്തിരിവെട്ടത്തിലേ- ക്കൊരലസമാം മഞ്ഞുതുള്ളിയായ്.

മുളനാദം

By | July 3, 2016

തെന്നലെന്‍ ചാരെയണയുമ്പോ- ളൊരു നാദമായി ഞാനൊഴുകി തെന്നിയണയും തെന്നലിന്‍ കൂട്ടായൊരു മുളനാദമായൊഴുകി ഒരുകാലത്ത് കണ്ണന്‍റെ ചുണ്ടിലെ രാഗത്തെ നെഞ്ചിലേറ്റിയ ഓടമരങ്ങളുടെ മര്‍മ്മരം ഇരമ്പിക്കൊണ്ടിരുന്ന വണ്ടികളുടെ അലര്‍ച്ചയില്‍ അലിഞ്ഞില്ലാതായി. ഒരു നിമിഷം ഏകയായി ആ മര്‍മ്മരത്തില്‍ ലയിച്ചില്ലാതായെങ്കില്‍…